ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ പട്ടണത്തില്‍ നിന്ന് എട്ടു കിലോ മീറ്റര്‍ കിഴക്കു ഭാഗത്തായി പമ്പയാറിന്റെ കൈവഴികളുടേയും വേമ്പനാട്ടുകായലിന്റേയും തിരയിളക്കങ്ങള്‍ ഏറ്റുവാങ്ങി ചരിത്രങ്ങളുടെ മഹാപുരാണങ്ങള്‍ തുടിച്ചു നില്ക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് കൈനകരി. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ പുഞ്ചവയലുകളുടെ ഗ്രാമത്തിന്റെ പിറവിയെപ്പറ്റി പറയുന്ന പുരാണങ്ങളേറെയാണ്. കേരളത്തിന്റെ തീരപ്രദേശത്ത് പൂര്‍ണ്ണമായും പമ്പയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുതുരുത്തുകളുടെ ഒരു സമാഹാരമാണ് കൈനകരി. ജലാശയങ്ങള്‍ക്ക് ചുറ്റും ബണ്ടുനിര്‍മ്മിച്ച് വെള്ളം വറ്റിച്ചു കൃഷി ചെയ്യുന്ന കുട്ടനാടന്‍ ശൈലിയുടെ പ്രതീകമാണ് കൈനകരി. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 59.87 ശതമാനവും ജലാശയങ്ങളാണ്. വേമ്പനാട് കായലും പമ്പാനദിയുമാണ് പ്രധാന ജലാശയങ്ങള്‍. എണ്ണിയാല്‍ തീരാത്ത ചെറുതോടുകളും ചെറുതടാകങ്ങളും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. കായല്‍...
കൂടുതൽ വായിക്കുക